ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി കോടഞ്ചേരി ഗ്രാമപഞ്ചായത്തും ശ്രേയസ് ബത്തേരിയുടെയും സംയുക്ത നേതൃത്വത്തിൽ വ്യാപാരി വ്യവസായികളുടെയും ഓട്ടോ-ടാക്സി ഡ്രൈവർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സംയുക്ത സഹകരണത്തോടുകൂടി കോടഞ്ചേരി അങ്ങാടിയിൽ ഫുട്പാട്ടുകളോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കൈവരികളിൽ മനോഹരങ്ങളായ ചെടിച്ചട്ടികൾ സ്ഥാപിക്കുന്നു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയായ "ക്ലീൻ ഗ്രീൻ കോടഞ്ചേരി" ക്യാമ്പയിനിൽ ഉൾപ്പെടുത്തി ശ്രേയസ് ബത്തേരിയുടെ സഹായത്താൽ 100 ചെടിച്ചട്ടികളും കോടഞ്ചേരി ടൗണിലെ വിവിധ…