ചരിത്രം
കോടഞ്ചേരി ഗ്രാമപഞ്ചായത്ത്..
കോഴിക്കോട് ജില്ലയില്‍ വിസ്മൃതിയില്‍ മുന്നില്‍ നില്‍ക്കുന്ന 102.56) മഞ്ഞണിഞ്ഞ മാമലകളും കുത്തിവഴിച്ചൊഴുകുന്ന നദികളും അരുവികളും വെള്ളച്ചാട്ടങ്ങളും ചെറുകുന്നുകളും നിറഞ്ഞ മലയോര കുടിയേ ഗ്രാമമായ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 1962 ജനുവരി ഒന്നിനാണ് നിലവില്‍ വന്നത് അതിനുശേഷം 1968 ല്‍ ഭരണപരമായ സാകര്യം കണക്കിലെടുത്ത് പഞ്ചായത്ത് പരിധിയിലെ അടിവാരം ഭാഗത്തെ ഒരു ചെറു ഭൂപ്രദേശം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്തിന് വിട്ടു നല്‍കുകയുണ്ടായി.
1976-ല്‍ ഓമശ്ശേരി പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന കൂടത്തായി വില്ലേജിലെ പാലോണ പ്രദേശം പഞ്ചായത്തിലേക്ക് കൂടിച്ചേര്‍ക്കുകയും ചെയ്തൂ. കോടഞ്ചേരി നെല്ലിപ്പല്‍ വില്ലേജുകള്‍ പൂര്‍ണമായി കൂടത്തായി വില്ലേജിന്റെ ഒരു ഭാഗവും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ്. പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി ചാലിപ്പുഴയും കിഴക്കുഭാഗത്ത് കൂടി ഇരുവഞ്ഞിപ്പുഴയും പടിഞ്ഞാറുഭാഗത്ത് കൂടി ഇരുതുള്ളി പുഴയും നിറഞ്ഞൊഴുകുന്നു. സമുദ്രനിരപ്പില്‍ നിന്നും 900 അടി മുതല്‍ 1850 അടി വരെ ഉയര്‍ന്ന പ്രദേശങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ ഉണ്ട്.
പഞ്ചായത്തിന്റെ ഒരു ഭാഗം AIMS പ്രദേശമാണ്. സഹ്യന്റെ സഹചാരികളായ ഒട്ടേറെ അരുവികള്‍ പഞ്ചായത്തിലെ ജലസമ്പുഷ്ടവും മനോഹരവും ആക്കുന്നു. ആദ്യ പ്രസിഡണ്ടായിരുന്നു പോള്‍ ചാലിയുടെ ഭരണസമിതി മൂതല്‍ ഇന്നേവരെയുള്ള ഭരണസമിതികളുടെ ദീര്‍ഘവീക്ഷണത്തോടെയും വിശാല കാഴുചപ്പാടുകളോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണമാണ് ഗ്രാമപഞ്ചായത്തിന്റെ വികസന ചരിത്രം. കൃഷി മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരാണ് 90% ജനങ്ങളും. മല പ്രദേശങ്ങളില്‍ തോട്ടവിളകളായി റബര്‍ കൊക്കോ കാപ്പി എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യുവരുന്നത്.
ആദ്യകാലത്ത് സമതല പ്രദേശങ്ങളില്‍ നെല്‍കൃഷി സജീവമായിരുന്നു എങ്കിലും പിന്നീട വയലുകളും നീര്‍ച്ചാലുകളും നികത്തപ്പെട്ടതോടെ നെല്‍കൃഷി നാമം മാത്രമാവുകയും ചെയ്യു. അടിസ്ഥാന സാകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്പമായിരുന്നു കോടഞ്ചേരി . ഗ്രാമപഞ്ചായത്തില്‍ അടിസ്ഥാന സാകര്യ വികസനത്തിന്റെ മേഖലയില്‍ വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് ധാരാളം ഉണ്ട്. അശാസ്ത്രീയമായ ഭൂവിനിയോഗം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ വെള്ളപ്പൊക്കം എന്നീ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.