കുടിവെള്ളം ശുചിത്വം
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ജല സമ്പത്ത് കൊണ്ട് നിറഞ്ഞതാണെങ്കിലും പല ഉയര്‍ന്ന മേഖലകളിലും ജലക്ഷാമം രൂക്ഷമാണ്. വാട്ടര്‍ അതോറിറ്റിയുടെ കെട്ടുകാരൃസ്ഥയും നിലവിലുള്ള പദ്ധതികള്‍ ശാസ്ത്രീയമായി രൂപീകരിക്കാത്തതിലും ജല ദൗര്‍ലബ്യം അനുദവപ്പെടുന്നുണ്ട്.
കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടുകൂടി 80 കോടി വകയിരുത്തി നടപ്പാക്കുന്ന ജല്‍ ജീവന്‍ പദ്ധതി പ്രകാരം 2024 ലോടുകൂടി എല്ലാവര്‍ക്കും ശുദ്ധജലം എന്ന ലക്ഷ്യം നേടാന്‍ കഴിയും.
ശുചിത്വ മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇനിയും വളരെയേറെ മുന്നേറാന്‍ ഉണ്ട. വാര്‍ഡുകളില്‍ = MCF സ്ഥാപിച്ചും. സ്കൂളുകളില്‍ കളക്ടേഴ്സ് പദ്ധതി നടപ്പിലാക്കിയും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും ഒരു പരിധി വരെയും ഈ മേഖലയില്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്.
വരുന്ന സാമ്പത്തിക വര്‍ഷം ഒരു ഉദ്യോഗസ്ഥനെ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ബോധവല്‍ക്കരണ പരിപാടി പരിശീലനങ്ങളും തുടര്‍പ്രവര്‍ത്തനങ്ങള്‍ . നടപ്പിലാക്കുന്നത് കൂടി ഹരിത കോടഞ്ചേരി എന്ന സ്വപ്നം യാഥാര്‍ത്ഥൃമാക്കുവാന്‍ സാധിക്കും