ആരോഗ്യം
കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 1 FHC ഒരു ആയുര്‍വേദ ആശുപത്രി, രണ്ടു ഹോമിയോ ഡിസ്പെന്‍സറി, 12 സബ് സെന്ററുകള്‍ എന്നിവയാണ് പ്രവര്‍ത്തിച്ചു വരുന്നത്. നിരവധിയായ പഞ്ചായത്തിന്റെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറൂന്നതില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ സാധിച്ചിട്ടില്ല.
വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍, കോവിഡ് അനന്തര രോഗങ്ങള്‍, ക്യാന്‍സര്‍, കിഡ്സി തുടങ്ങിയ അനവധി ആരോഗ്യ പ്രശ്ങ്ങള്‍ നിര്‍ദ്ധാരണം ചെയ്യേണ്ടതുണ്ട്.
കിടത്തി ചികിത്സ പഞ്ചായത്തിന്റെ ചിരകാല സ്വപ്നമാണ് . കെട്ടിട സാകര്യങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും മറ്റൂ കാരണങ്ങളാല്‍ ഉദാസീനതയുണ്ടാകുന്നു. ജീവിതശൈലി രോഗനിര്‍ണയത്തിന്റെ ഭാഗമായി നെല്ലിപ്പോയില്‍ ഹോമിയോ ആശുപത്രി, തെയ്യപ്പാറ സബ് സെന്ററും വെല്‍നസ് സെന്റര്‍ ആക്കി മാറ്റിയിട്ടുണ്ട്. കണ്ണോത്ത് ആയുര്‍വേദ ആശുപത്രി മാതൃക ആശുപത്രിയായി മാറ്റുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു.