പ്രദേശിക സമ്പാത്തിക വികസനം
പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്തി ഗുണമേന്മ വര്‍ദ്ധിപ്പിച്ച് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കപ്പെടുന്നതിന് ഉള്ള ശ്രമങ്ങള്‍ ഫലവത്തായി വരുന്നു. കോടഞ്ചേരി ആസ്ഥാനമായി ഫ്രൂട്ട് & ജാക്ക് പ്രൊഡ്യൂസേഴ്സ് കമ്പനി ആരംഭഘട്ടത്തിലാണ്. കൂടാതെ കുടുംബശ്രീ തരത്തില്‍ റെഡിമെയ്യ് ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ചെറുകിട യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
എന്നിരുന്നാലും ചെറുകിട സംരംഭങ്ങള്‍ കൂടുതലായി വന്നാല്‍ മാത്രമേ കാര്‍ഷിക ഉത്പന്നങ്ങള്‍ മൂലവൃദ്ധിതമാക്കി വിപണനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. വ്യവസായ വകുപ്പില്‍ നിന്നും നിയമിച്ച സംരംഭങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു ഉദ്യോഗസ്ഥന്റെ സേവനം ഗുണപ്രദമായിട്ടുണ്ട്.
തുടര്‍ച്ചയായി ബോധവല്‍ക്കരണത്തിലൂടെയും, കൈത്താങ്ങുകളുടെയും വേഗത്തിലുള്ള നടപടിക്രമങ്ങള്‍ ഉണ്ടായാല്‍ മാത്രമേ കുടുതല്‍ ചെറുകിട സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാകുകയുള്ളൂ