സാമൂഹ്യനീതി (ഭിന്നശേഷി വയോജനങ്ങള്‍)
വയോജനങ്ങള്‍ വളരെ കൂടി വരുന്ന സാഹചരൃമാണ് ഉള്ളത്. വിവിധ ജോലി സാധ്യതകള്‍ പരിഗണിച്ച് വിദൂര ദേശത്ത് ജോലി ചെയ്യുന്നവരുടെ പ്രായമായ മാതാപിതാക്കള്‍, സാമ്പത്തികമായും, രോഗാവസ്ഥയും മൂലം ആശ്രയമില്ലാത്തവര്‍ തുടങ്ങി നിരവധിയായ പ്രശ്നങ്ങള്‍.
ഗ്രാമപഞ്ചായത് കോടഞ്ചേരിയിലും പാറമലയിലും പകല്‍ വീടിന്റെപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ജീവിതശൈലി രോഗങ്ങളും മററു വാര്‍ദ്ധക്യ പ്രശ്നങ്ങളും ബുദ്ധിമുട്ട അനുദവിക്കുന്നവര്‍ക്ക് വാതില്‍പ്പടി സേവനം എത്തിക്കണം.
ഭിന്നശേഷി കുട്ടികള്‍ക്ക് ബഡ്ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. കോടഞ്ചേരി ഫാമിലി ഹെല്‍ത്ത് സെറ്ററിനോട ചേര്‍ന്ന് CDMC യും പ്രവര്‍ത്തിച്ചുവരുന്നു. അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട് .
അടുത്ത സാമ്പത്തിക വര്‍ഷം ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്കും അവരുടെ കുടുംബത്തിനും ആശ്വാസമായി BRC യോട ചേര്‍ന്ന് തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രം ആരംഭിക്കുന്നതാണ്. ഒരു ഫിസിയോ തെറാപ്പി സെന്ററും ഇതിനുള്ള അനുബന്ധിച്ച് സ്ഥാപിക്കുണ്ടേതാണ്.