E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ   ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.  കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഈ ഹെൽത്ത് പദ്ധതിയുടെ ഉദ്ഘാടനവും ഇ- ഹെൽത്ത് കാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ആശുപത്രിയിലെ സേവനങ്ങൾ ഡിജിറ്റൽ ഡിജിറ്റലൈസ് ചെയ്യുന്നതിനും  റെക്കോർഡുകളും മറ്റും ശാസ്ത്രീയമായി സൂക്ഷിക്കുന്നതിനും പേപ്പർ രഹിത സേവനങ്ങൾ ലഭ്യമാക്കുന്നതിനും, മൊബൈൽ ആപ്പിന്റെ സഹായത്തോടുകൂടി ആശുപത്രിയിലെ പരിശോധനയ്ക്ക് ആവശ്യമായ ടോക്കൺ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ഇ-ഹെൽത്ത് കാർഡുകൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് ആരോഗ്യ വകുപ്പിന്റെ ധനസഹായത്തോടെയും കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെയുമാണ് ഇ-ഹെൽത്ത് സംവിധാനം കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. വരും മാസങ്ങളിൽ വാർഡ് തലത്തിലും സബ് സെൻററുകൾ അടിസ്ഥാനത്തിലും ഇ-ഹെൽത്ത് കാർഡുകളുടെ വിതരണം നടത്തി സമ്പൂർണ്ണ ഈ ഹെൽത്ത് കാർഡ് ലഭ്യമായ ഗ്രാമപഞ്ചായത്ത് ആക്കി കോടഞ്ചേരി യേ മാറ്റുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ഈ ഹെൽത്ത് ഗാർഡിന്റെ ഗുണവശങ്ങളെ സാധാരണക്കാർക്ക് മനസ്സിലാക്കുന്നതിനും ജനകീയവുമായി കാട് വിതരണത്തിനുമായി ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ വാർഡ് തലത്തിൽ ആവശ്യമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണെന്നും അറിയിച്ചു.  വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ  വാസുദേവൻ ഞാറ്റുകാലയിൽ, മെമ്പർമാരായ  ലിസി ചാക്കോ, ബിന്ദു ജോർജ്, റോസമ്മ കൈത്തുങ്കൽ, സിസിലി കോട്ടുപള്ളി,  റീന സാബു  എന്നിവർ ആശംസകൾ അർപ്പിച്ചു.  ഇ -ഹെൽത്ത് ജില്ലാ നോടൽ ഓഫീസർ ഡോക്ടർ പി പി പ്രമോദ് കുമാർ സംവിധാനത്തെക്കുറിച്ചും അതിൻറെ പ്രയോജനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.  മെഡിക്കൽ ഓഫീസർ ഡോക്ടർ തസ്നി മുഹമ്മദ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യൂ നന്ദിയും രേഖപ്പെടുത്തി.  ആരോഗ്യ പ്രവർത്തകർ,ആശാവർക്കർമാർ, nhm, cdmc ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം