നടപ്പ് സാമ്പത്തിക വര്‍ഷം അവലോകനം (2022-23)
2022 -2023 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ പുരോഗതി | കൈവരിക്കുവാന്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
പദ്ധതിയുടെ പ്ലാന്‍ ഫണ്ടില്‍ 66%, പട്ടികജാതി മേഖലയില്‍ പൂര്‍ണമായും, AGIAUGY മേഖലയില്‍ 64ശതമാനവും ചിലവഴിക്കാന്‍ സാധിച്ചിടുണ്ട്. . അനുദിനം വിവിധങ്ങളായ കാരണങ്ങളാല്‍ പിന്നോക്കം പോകുന്ന കാര്‍ഷിക മേഖലയില്‍ പ്രതിക്ഷ പുലര്‍ത്തുന്നതിന് ഉതകുന്ന പദ്ധതികള്‍ ! ആ മേഖലയില്‍ ആശ്വാസം പകര്‍ന്നിടടൂണ്ട്. വന്യജീവികളില്‍ നിന്നുള്ള സംരക്ഷണത്തിന് വനമേഖലയില്‍ ജൈവവേലി, തെങ്ങിനു വളം, ' കര്‍ഷകരുടെ തന്നെ ചാണകം ഉണക്കി പൊടിച്ച് ഗുണമേന്മയുള്ളതാക്കി വിതരണം ചെയ്തു, ക്ഷീര മേഖലയില്‍ പാലിന്റെയും കാലിത്തീറ്റയുടെയും : |സബ്ലിഡിയില്‍ കൈത്താങ്ങായി മാറി.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ദ്ധിതമാക്കുന്നതിനുള്ള പുതിയ യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. ഇടവേള പച്ചക്കറി ഉല്‍പാദനത്തില്‍ , മുന്നേറുവാന്‍ സാധിച്ചു. ശുചിത്വ മേഖലയില്‍ എല്ലാ വീടുകളിലും QR കോഡ് സ്ഥാപിക്കുകയും മാലിനൃങ്ങള്‍ സമയബന്ധിതമായി നീക്കം ചെയുന്നതിന് പുതിയ ടേക്ക് എ ബ്രേക്ക് പതങ്കയത്ത് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ഭിന്നശേഷി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ കൃത്യമായി വിതരണം ചെയ്യുവാനും, അവരുടെ കലോത്സവം നടത്തുന്നതിനും സാധിച്ചു. അംഗനവാടികളില്‍ പോഷകാഹാരം ഫര്‍ണിച്ചര്‍ തുടങ്ങിയവ വിതരണം ചെയ്തു. വയോജനങ്ങള്‍ക്ക് ഗുണപ്രദമായ പ്കല്‍ വീടുകല്‍ യാഥാര്‍ത്ഥ്യമാക്കി.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനമുറി, ഫര്‍ണിച്ചര്‍ , വിവാഹ ധനസഹായം, വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗുമാക്കുന്നതിനും, ശുദ്ധജലക്ഷാമത്തിന് അറുതി വരുത്തുവാന്‍ . സാധിച്ചു. ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനമാരംഭിക്കുന്നതിനും അടിസ്ഥാന സൗകരൃത്തിനുമുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു.
പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ പുതിയ റോഡുകള്‍ ഉണ്ടാക്കുന്നതിനും നവീകരിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയില്‍ ഈ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പദ്ധതി പണം ചെലവഴിക്കാന്‍ സാധിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന പദ്ധതികള്‍, ത്രിതല പഞ്ചായത്തുകള്‍, MP, MLA ആസ്തി വികസന പദ്ധതികള്‍, വിവിധ ഡിപ്പാര്‍ട്ടമെന്റേ പദ്ധതികള്‍, സംയുക്ത പദ്ധതികള്‍ സംയോജിപ്പിച്ച് നടത്തുവാന്‍ സാധിച്ചിട്ടുണ്ട്.
വരുംകാലങ്ങളില്‍ അടിസ്ഥാന വികസന മേഖലയും കാര്‍ഷിക സേവനമേഖലയിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ആയതിന്റെ വെളിച്ചത്തില്‍ ഈ വര്‍ഷത്തെ സാമ്പത്തിക അവലോകനം സമര്‍പ്പിക്കുന്നു.