പട്ടികവര്‍ഗ വികസനം
പട്ടികവര്‍ഗ ജനസംഖ്യ 2011 സെന്‍സ് പ്രകാരം
വിഭാഗം | സ്ത്രീകൾ | പുരുഷന്മാർ | ആകെ |
എണ്ണം | 520 | 483 | 1003 |
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആകെയുള്ള 1003 ആദിവാസികള്‍ക്ക് ക്ഷേമം ഉറപ്പുവരുത്തേണ്ടത് പഞ്ചായത്തിന്റെ പ്രഥമ കര്‍ത്തവൃമാണ്.
പലവിധ കാരണങ്ങളായും അന്ധവിശ്വാസങ്ങളാലും ഒറ്റപ്പെട്ട ജീവിക്കുന്ന ഇവര്‍ക്ക് കാലങ്ങളായി വിവിധ പദ്ധതി കളിലൂടെ കോടിക്കണക്കിന് രൂപ ചെലവഴിച്ചുവെങ്കിലും നിലവില്‍ ഇവരുടെ സ്ഥിതി പരിതാപകരമാണ്
കുട്ടികളുടെ സ്കൂളില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്ക്, വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ, അമിത മദൃപാനം തുടങ്ങിയ അനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
ഈ വിഭാഗത്തെ വിശ്വാസത്തില്‍ എടുത്ത് നടത്തുന്ന തുടര്‍ബോധവത്കരണവും, തുടര്‍ വിദ്യാഭ്യാസവും കൊണ്ട് ഈ അവസ്ഥയെ മറികടക്കാന്‍ സാധിക്കു.