E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

ഇ എസ് എ സ്ഥലപരിശോധനയിൽ കൃഷിഭൂമികൾ ഉൾപ്പെട്ടിട്ടുളളതായി കണ്ടെത്തി

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പോയിൽ , കോടഞ്ചേരി വില്ലേജുകളിലെ നിർദിഷ്ട പരിസ്ഥിതി ലോല (  ESA)  മേഖലകളുടെ സംയുക്ത ഫീൽഡ് തല പരിശോധന പുരോഗമിച്ചു വരുന്നു

നിലവിൽ നടന്ന പരിശോധനകളിൽ കോടഞ്ചേരി വില്ലേജിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പട്ടികവർഗ്ഗ ആളുകൾക്ക് പതിച്ചു നൽകിയിരിക്കുന്ന വട്ടച്ചിറ കോളനിയുടെ കൃഷിഭൂമികൾ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്

നാലാം വാർഡ് തുഷാരഗിരിയിലെ വിവിധ സ്വകാര്യഭൂമികൾ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഫീൽഡ് തല പരിശോധനയിൽ ഏഴാം വാർഡ് കൂരോട്ടുപാറയിലെ പത്തോളം സ്വകാര്യ കൃഷിഭൂമികൾ ഉൾപ്പെടുത്തിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു

രണ്ടായിരത്തിൽ EFL ഭൂമിയായി വനം വകുപ്പ് ഏറ്റെടുത്ത് സുപ്രീംകോടതി വിധിപ്രകാരം കർഷകർക്ക് തിരിച്ചു നൽകിയ ഭൂമികൾ ഉൾപ്പെടെ ഇ എസ് എ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളതായി സംയുക്ത പരിശോധനയിൽ കണ്ടെത്തി 

മൂന്ന് ദിവസമായി വില്ലേജ്, ഫോറസ്റ്റ് , പഞ്ചായത്ത് ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ , പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സംയുക്ത  ഫീൽഡ് തല പരിശോധനകൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി , വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ ,വാർഡ് മെമ്പർമാരായ റോസ്ലി മാത്യു , സിസിലി ജേക്കബ് , വാസുദേവൻ ഞാറ്റുകാലായിൽ, ലിസി ചാക്കോ 

റവന്യൂ ഉദ്യോഗസ്ഥരായ  ബിനു ചാക്കോ , രാജൻ ഫോറസ്റ്റ് ബീറ്റ് ഓഫീസർമാർ പ്രദേശവാസികൾ എന്നിവർ നേതൃത്വം നൽകി  

ഫീൽഡ് തല പരിശോധനയിൽ വില്ലേജ് സർവ്വേ സ്കെച്ചും സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പ് പരിശോധനകൾക്കായി തയ്യാറാക്കി നൽകിയിട്ടുള്ള ഇ എസ് എ പരിധിയിൽ ഉൾപ്പെട്ട ഭൂമിയുടെ കെ എം എൽ ഫയലുകളും ഗൂഗിൾ എർത്ത് , ജിപിഎസ് സംവിധാനത്തിന്റെയും സഹായത്തോടെയാണ് പരിശോധനകൾ പുരോഗമിക്കുന്നത് 

മേൽ പരിശോധനയിൽ കണ്ടെത്തിയ സ്വകാര്യഭൂമികൾ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഭാഗമായി 22/5/24 ബുധനാഴ്ച കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക യോഗം ചേരുകയും മേൽ റിപ്പോർട്ട് സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പിന് ലഭ്യമാക്കുകയും ചെയ്യുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം