മൃഗസംരക്ഷണവും ക്ഷീരവികസനവും
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മൃഗസമ്പത്ത് കൊണ്ട സമ്പുഷ്ടമാണ്. അതിനു സേവനം നല്‍കുന്നതിന് വേണ്ട വെറ്റിനറി ഡിസ്പെന്‍സറികളും,ം ക്ഷീര സഹകരണ. സംഘങ്ങളും ഉണ്ട്.ചെറുകുട നാമ മാത്ര കര്‍ഷകര്‍, ഭൂരിഭാഗവും ക്ഷീര മേഖലയില്‍ ഉപജീവനം തേടുന്നു. മുട്ടക്കോഴി, ഇറച്ചി കോഴി, പന്നി വളര്‍ത്തല്‍, പോത്തു കൂട്ടി വളര്‍ത്തല്‍ തുടങ്ങിയിലും പഞ്ചായത്ത് മുന്‍പന്തിയിലാണ്.
പഞ്ചായത്ത് തലത്തില്‍ മുട്ടക്കോഴി വിരിയിച്ചെടുക്കുന്നതിനുള്ള കേന്ദ്രവും ആധുനിക അറവ് കേന്ദ്രവും സ്ഥാപിക്കുകയും ശുചിത്വമുള്ള മാംസം ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ ഈ മേഖലയ്ക്ക് കൂടുതല്‍ ഗൂണപ്രദമാകും.
കേരളത്തിലെ മികച്ച ക്ഷീര ഉല്‍പാദന സംഘം ഈ ഗ്രാമപഞ്ചായത്തിലാണ്. കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന ക്ഷീര സംഘങ്ങള്‍ ആണ് ഇവിടെ ഉള്ളത്.
മത്സ്യകൃഷി നാമം മാത്രമായി ഉണ്ടെങ്കിലും കൂടുതല്‍ ജനകീയമാക്കുന്നതും വിപണന സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതുമുണ്ട്.
വര്‍ഷങ്ങളായി . വിവിധ പദ്ധതികളാല്‍ മൃഗസംരക്ഷണ മേഖലയില്‍ വിതരണം ചെയ്യന്ന പദ്ധതികള്‍ ഗൂണപ്രദമാണോ, ലക്ഷ്യം കാണുന്നുണ്ടോ എന്നതിന്റെ ഒരു നിരീക്ഷണം ആവശ്യമായിട്ടുണ്ട്.