പൊതു ഭരണവും ധനകാര്യവും
പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ ഗ്രാമപഞ്ചായത്തിന്റെ പ്രാധാന്യം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. സാമൂഹിക ചലനങ്ങളുടെ ചുക്കാന്‍
പിടിക്കുവാന്‍ ആസൂത്രണ പ്രക്രിയയുടെ അടിസ്ഥാനത്തിലുള്ള ചട്ടക്കൂടട തയ്യാറാക്കുവാന്‍ വിവിധതലത്തിലുള്ള സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ക്രോഡീകരിച്ച് തനത് പദ്ധതികള്‍ക്കൊപ്പം നടപ്പില്‍ വരുത്തുന്നതിനും വിവിധ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും സാമ്പത്തിക പിന്നോക്ക അവസ്ഥ അനുഭവിക്കുന്നവരും, പാര്‍ശ്വവല്‍കൃത സമൂഹവും, പിന്നോക്ക വിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച് സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കുക എന്ന അടിസ്ഥാന കടമയാണ് ഗ്രാമപഞ്ചായത്ത് നിര്‍വഹിച്ചു പോരുന്നത്
അനുദിനം വര്‍ദ്ധിച്ചുവരുന്ന ജനകീയ അഭിലാഷങ്ങള്‍ സമയബന്ധിതമായി | പൂര്‍ത്തികരിക്കുന്നതിനും അനുവദിക്കപ്പെട്ട സമയത്തിന് മുന്‍പേ സേവനം എത്തിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ILGMS മുഖാന്തരം മുഴുവന്‍
അപേക്ഷകളും ഓണ്‍ലൈന്‍ ആയി സ്വീകരിക്കുന്നതാണ്.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി സേവന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ പഞ്ചായത്തിന്റെ വിദുര കേന്ദ്രങ്ങളില്‍ ഗ്രാമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും പഞ്ചായത്തിന്റെ സേവനങ്ങള്‍ ഒരു പരിധിവരെ സേവന | കേന്ദ്രങ്ങളില്‍ ലഭിക്കുന്നതുമാണ്. വിവരസാങ്കേതിക വിദ്യാരംഗത്ത് ശക്തമായ ബോധവല്‍ക്കരണം, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ മുഖേന അവബോധം സൃഷ്ടിക്കുന്നതിനും മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭിക്കുന്നതിനും വരുന്ന സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യങ്ങളാണ്.