കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനമാണ് പതിനാലാം പഞ്ചവത്സര പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. രണ്ടാം വര്‍ഷമായ 2023- 24 . വര്‍ഷത്തെ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും, കഴിഞ്ഞവര്‍ഷം വിദാവനം ചെയ്യ്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ആണ് ലക്ഷ്യം. വിലയിടച്ചിലും കാലാവസ്ഥ വൃതിയാനം കൊണ്ട് വലയുന്ന കാര്‍ഷിക മേഖലയെ ഉജ്ജലമാക്കുന്നതിന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ സംയോജനം, ഗുണമേന്മയുള്ള തൈകളുടെ വിതരണം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള കേന്ദ്രംതുടങ്ങി പദ്ധതികളാണ് നടപ്പിലാക്കുന്നത് മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ട് ക്ഷീര ഉല്‍പാദനത്തിനുള്ള ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളും സബ്ലിഡികളും നല്‍കും. എല്ലാവര്‍ക്കും കുടിവെള്ളം എന്ന ലക്ഷ്യം ജല്‍ ജീവന്‍ മിഷന്‍ വഴിയും മറ്റു ജലസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിയും ലക്ഷ്യം കാണും. ചെറുകിട വ്യവസായങ്ങള്‍ മൂല്യ വര്‍ദ്ധി ഉല്‍പ്പന്നങ്ങളുടെയും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അക്ഷീണശ്രമം ഉണ്ടാകും. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പും റീഹാബിലിറ്റേഷന്‍ സെന്റില്‍ നൈപുണ്യ വികസന കേന്ദ്രവും ആരംഭിക്കും. വയോജനങ്ങള്‍ക്കായി കോടഞ്ചേരി, പാറമല തുടങ്ങിയിടങ്ങളില്‍ പകല്‍ വീടുകള്‍ പ്രവര്‍ത്തിപ്പിക്കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ഹരായ ഗുണപോക്താക്കൾക്ക് 90 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട. വീട് വാസയോഗ്യമാക്കുന്നതിനും : ശുചിത്വ കിണര്‍ നിര്‍മ്മാണത്തിനും വലിയ പരിഗണന നല്‍കിയിട്ടുണ്ട്. ജലസംരക്ഷണത്തിനു ഈന്നല്‍ നല്‍കി പൊതു കുളങ്ങള്‍ നിര്‍മ്മിക്കുന്നതിനും ശുചിത്വ ശീലങ്ങള്‍ ഗാര്‍ഹിക തലത്തില്‍ ആക്കുന്നതിന് റിംഗ് കമ്പോസ്റ്റുകൾ തുടങ്ങിയ പദ്ധതികളും, കക്കൂസ് പുനരുദ്ധാരണം, കക്കൂസ് നിര്‍മ്മാണംതുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നതാണ്. നിര്‍ബന്ധിത വകയിരുത്തുകളോടൊപ്പം ആലംബഹീനരായവര്‍ക്ക് വീടുപടിക്കല്‍ സേവനം എത്തിച്ചു നല്‍കുന്നതിന് വാതില്‍പടി എന്ന പദ്ധതിയും അതിദാരിദ്രനിര്‍മ്മാണത്തിനും പഞ്ചായത്ത് സജീവ പങ്കാളികളാകുന്നതാണ്. പഞ്ചായത്ത് തലത്തില്‍ വ്യക്തമായ പ്ലാനിങ് ലക്ഷ്യങ്ങളുടെയും പദ്ധതി നിര്‍വഹണത്തിലൂടെയും അനുവദിക്കപ്പെടിടുള്ള പദ്ധതി വിഹിതം 100% ചെലവഴിക്കുന്നത് ഒപ്പം ഗുണബപ്രദ്മാക്കുന്നതിന് പഞ്ചായത്ത് ലക്ഷൃമെടുന്നു.