E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

Kodencherry Panchayat

ആമുഖം


1962 സ്ഥാപിതമായ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ  പ്രന്തണ്ടാമത്‌ ഭരണസമിതി അതിന്റെ മൂന്നാം വര്‍ഷത്തേക്ക്‌ പ്രവേശിക്കുകയാണ്‌. പ്രാദേശിക ആസൂത്രണത്തിന്‌ മുന്‍തൂക്കം നല്‍കി വിവിധതലത്തിലുള്ള സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിന്‌ നിരന്തരമായ ഇടപെടലുകള്‍ നടത്തുന്നതിനും ആസൂത്രണ സമിതി, ഭിന്നശേഷി ഗ്രാമസഭ, വയോജന ഗ്രാമസഭ, ഈര്‍ കൂട്ടങ്ങള്‍, വിവിധ ഗ്രാമസഭ കള്‍ തുടങ്ങിയവയിലൂടെ രൂപീകൃതമായ വാര്‍ഷിക പദ്ധതിയാണ്‌ 2023 - 24 വര്‍ഷത്തേക്ക്‌ വേണ്ടി പഞ്ചായത്ത്‌ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്‌.

കോടഞ്ചേരിയുടെ കാര്‍ഷിക സമ്പദ്‌ വ്യവസ്ഥക്ക്‌ മുതല്‍ക്കൂട്ടാവുന്ന ദീര്‍ഘകാല വികസന സ്വപ്നങ്ങള്‍ മുന്‍നിര്‍ത്തി അടിസ്ഥാന വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, ശുചിത്വത്തിനും, ശുദ്ധജല ലഭ്യതക്കും, കാര്‍ഷിക മേഖലയുടെ തിരിച്ചടികള്‍ മറികടക്കുന്നതിനും, പാര്‍ശ്വവല്‍ക്ക്യത സമൂഹങ്ങളെ ചേര്‍ത്തുപിടിച്ചു മുന്‍നിരയിലെത്തിക്കുന്ന തിനും ഉള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആണ്‌ പഞ്ചായത്ത്‌ മുന്‍തൂക്കം നല്‍കുന്നത്‌. നടപ്പ്‌ വര്‍ഷം കാര്‍ഷിക മേഖലയില്‍ നവചൈതന്യം നിലനിര്‍ത്തുന്നതിന്‌ ഭാവന പൂര്‍ണമായി നടപ്പില്‍ വരുത്തിയ ഇടപെടുകള്‍ മുഖാന്തിരം കഴിയുന്നത്ര ആശ്വാസം ഈ മേഖലയില്‍ എത്തിച്ചു നല്‍കുന്നതിന്‌ കഴിഞ്ഞു. വന്യജീവികളുടെ ആക്രമണം മൂലം ഗതിമുട്ടുന്ന കാര്‍ഷിക ജനതയ്ക്ക്‌ പഞ്ചായത്ത്‌ തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഷൂട്ടര്‍മാരുടെ പ്രവര്‍ത്തനം, നെല്‍കൃഷി നിലനിര്‍ത്തുന്നതിന്‌ വളര്‍ത്തുന്നതിനും ഉള്ള പദ്ധതികള്‍, പഴം പച്ചക്കറി ഉല്‍പാദനത്തില്‍ വളര്‍ച്ച, മത്സ്യ കൃഷിയില്‍ ജനകീയ പങ്കാളിത്തം, തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി വിതരണം ചെയ്ത കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, ജലസേചനത്തിനു പമ്പ്‌ സെറ്റുകള്‍, തുടങ്ങിയ വിവിധ പദ്ധതികള്‍ മുഖാന്തിരം ആശ്വാസം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

ക്ഷീര മേഖലയില്‍ കോഴിക്കോട്‌ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉലല്‍പാദിപ്പിക്കുന്ന ഇവിടെ ഏറ്റവും കൂടുതല്‍ തുക പാല്‍ സബ്‌സിഡിക്കും കാലത്തീറ്റ സബ്സിഡിക്ക്‌ മാറ്റി വെച്ചിട്ടുണ്ട്‌. കൂടാതെ ചാണകം സംസ്കരിച്ച്‌ പരിപോഷണം നടത്തി കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്തത്‌ മൂലം അധിക വരുമാനം ലഭ്യമാക്കുന്നതിനും സാധിച്ചു.  ഭിന്നശേഷി കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പ്‌ പൂര്‍ണമായി നല്‍കി. ബഡ്സ്‌ റിഹാബി ലിറ്റേഷന്‍ സെന്റര്‍ നടപ്പ്‌ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചു.

വയോജനങ്ങള്‍ക്ക്‌ പരമാവധി പെന്‍ഷന്‍ അനുവദിക്കുന്നതിനും, കട്ടിലുകളും അനുബന്ധ ഉപകരണങ്ങളും വിതരണം  ചെയ്യുവാന്‍ സാധിച്ചു വനിത ശാക്തീകരണത്തിന്‌ വേണ്ടി കുടുംബശ്രീ മുഖാന്തരം നിരവധി കര്‍മ്മ പദ്ധതികള്‍ നടന്നുവരുന്നു. പഞ്ചായത്തിന്റെ മൊത്തം ജനങ്ങളുടെ ജീവിതാവസ്ഥ മനസ്സിലാക്കുന്നതിന്‌ എന്‍എസ്‌എസ്‌ വോളണ്ടര്‍മാരുടെ സഹായത്തോടുകൂടി സാമൂഹിക സാമ്പത്തിക സര്‍വ നടത്തി. പഞ്ചായത്ത്‌ ആസ്തികള്‍ ഡിജിറ്റലൈസേഷന്‍ ചെയ്ത്‌ ക്രോഡീകരിച്ചു അടുത്ത പദ്ധതിക്കാലത്ത്‌ തെരുവ്‌ വിളക്ക്‌ പരിപാലനത്തിനു വേണ്ടി പഞ്ചായത്ത്‌ തലത്തില്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കുന്നതിനും , ജല്‍ ജീവന്‍ മിഷന്‍ മുഖാന്തരം എല്ലാ വര്‍ക്കും ശുദ്ധജലം ലഭ്യമാക്കല്‍, കാര്‍ഷിക കര്‍മ്മ സേനകള്‍ തുടങ്ങിയ വിഭാവനം ചെയ്യുന്നു.
പഞ്ചായത്തിന്‌ തിലകക്കുറിയായി ഒരു ഗാന്ധി സ്ക്വയറും ഓപ്പണ്‍ ജിംനേഷ്യവും മാതൃകാ ലൈബ്രറിയും 2023 - 24 വര്‍ഷത്തെ പദ്ധതിയില്‍ നടപ്പില്‍ വരുത്തുന്നതാണ്‌

 MGNERS പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനം സുൃഷ്ടിക്കുന്നതിനും, കളിസ്ഥലങ്ങള്‍, ഓഷധ വനം, മണ്ണ്‌ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച്‌ പരമാവധി തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും 

 

ലൈഫ്‌ മിഷന്‍ ഭവന പദ്ധതിക്ക്‌ ഒരു കോടിയും കാര്‍ഷിക മേഖലയ്ക്ക്‌ ഒരു കോടിയും സുരക്ഷിത ഭവനത്തിനും ശുചിത്വ കിണറിനും 50 ലക്ഷം രൂപയും ഉള്‍പ്പെടുത്തും. പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും കരുതലും കൈത്താങ്ങും നല്‍കിയും, ഗ്രാമ സ്വരാജ്‌ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള സമര വികസന പദ്ധതികള്‍ക്ക്‌ എല്ലാവരുടെ യും പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌.

 


സ്നേഹപൂര്‍വ്വം

 അലക്സ്‌ തോമസ്‌ ചെമ്പകശ്ശേരി

 പ്രസിഡണ്ട്‌

കോടഞ്ചേരി ഗ്രാമപഞ്ചായത്ത്‌

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം