കൃഷിയും അനുബന്ധ മേഖലയും
കുടിയേറ്റ മേഖലയായ കോടഞ്ചേരിയില്‍ ഭൂരിദാഗം ജനങ്ങളും കൃഷി ആശ്രയിച്ച് ജീവിക്കുന്നവരാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍
നിന്നും ഇവിടെ കുടിയേറി കാടിനോടും വന്യമൃഗങ്ങളോടും മല്ലിട്ട ഉണ്ടാക്കിയെടുത്തതാണ് ഇന്ന് കാണുന്ന സമ്പല്‍ സമൃതി. നാണ്യവിളകളില്‍ അധിഷ്ഠിതമാകുന്ന ഇവിടത്തെ കൃഷി രീതികള്‍ പക്ഷേ ഈ കാലത്ത് കാര്‍ഷിക മേഖല വല്ലാതെ പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്.
കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു എന്നു പറയുമ്പോഴും ശരാശരി കര്‍ഷകന്‍ ഗുണപ്രദമാവുന്നില്ല
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില തകര്‍ച്ച, ചൂഷണം നിറഞ്ഞ കമ്പോള വ്യവസ്ഥിതി, വളങ്ങളുടെയും വിത്തുകളുടെയും വില വര്‍ദ്ധനവ്, തൊഴിലാളി ക്ഷാമം, കാലാവസ്ഥ വൃതിയാനം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കാര്‍ഷിക മേഖലയില്‍ അലട്ടുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ജോലികള്‍ ഏറ്റെടുക്കുകയും, സംയോജിത കാര്‍ഷിക വിപണി സൃഷ്ടിക്കുകയും, വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുകയും ചെയ്താലെ ഈ മേഖല രക്ഷപ്പെടുകയുള്ളൂ. ഗ്രാമപഞ്ചായത്ത് വരുന്ന സാമ്പത്തിക വര്‍ഷം വിദഴു പരിശീലനം സിദ്ധിച്ച കാര്‍ഷിക കര്‍മ്മ സേന എന്ന പേരില്‍ ആധുനിക യന്ത്ര സഹായത്തോടുകൂടി കര്‍ഷകര്‍ക്ക് സഹായം എത്തിച്ചു നല്‍കുന്നതാണ്. ഗ്രാമ ചന്ത എല്ലാ ദിവസവും ആകുകയും, വിതരണ കേന്ദ്രം നിലവില്‍ വരുന്ന മുറയ്ക്ക് പഞ്ചായത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിപണനം നടത്തുന്നതുമാണ്.