പൊതുമരാമത്ത്
പഞ്ചായത്തിന്റെ അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പഞ്ചായത്തിന് അനുവദിക്കപ്പെട്ട ഫണ്ട് കുറവാണ്. വിശാലമായ മലനിരകള്‍ ഉള്ള വഴികളും, കുന്നിന്‍ ചെരുവുകളും, കുത്തിയൊലിച്ചു പെയ്യുന്ന മഴയും വികസനത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാണ്.
എന്നിരുന്നാലും ത്രിതല പഞ്ചായത്തിന്റെയും MP MLA ഫണ്ടുകളും, സഡക്ക് റോഡുകളും പരമാവധി പ്രയോജനപ്പെടുത്തി വിവിധ പ്രദേശങ്ങളെ കോര്‍ത്തിണക്കുവാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്
തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും അടാട്ട് മോഡല്‍ സംഘം രൂപീകരിച്ച് തെളിവ് വിളക്കുകള്‍ യഥാസമയം കത്തിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതാണ്.