ജെന്‍ഡര്‍ വികസനവും കുട്ടികളുടെ വികസനവും
കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ 33 അംഗനവാടികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മൂന്ന് വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള കുട്ടികള്‍, കൗമാരപ്രായക്കാര്‍ തുടങ്ങിയവരാണ് ഗുണഭോക്താക്കള്‍.
ചിട്ടയായ പരിശീലനം വഴി ശാരീരികവും മാനസികവും സാമൂഹികവുമായ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകുന്നതിന് അംഗനവാടികള്‍ക്ക് സാധിച്ചിട്ടുണ്ട് . ക്രാഡില്‍ അംഗനവാടിയില്‍ ഉള്‍പ്പെടുത്തി 8 അംഗനവാടികള്‍ മോഡല്‍ അംഗനവാടികളായി മാറ്റി.
ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകളും ശുചിത്വ പരിശീലനവും അംഗനവാടികളില്‍ നടത്തപ്പെടുന്നു. സ്ത്രീകളുടെയും വയോജനങ്ങളുടെയും ആശ്രയ ക്രേന്ദ്രമായി അംഗനവാടികള്‍ പ്രവര്‍ത്തിച്ചുവരുന്നു.