E-mail
Support : kodencherypanchayath@gmail.com
Feedback : kodencheryefile@gmail.com
WEB ACCOUNT
Register & Log In
Reset Your Password

പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു


പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

 

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തും നെല്ലിപ്പൊയിൽ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് അധ്യക്ഷയായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകളെ അതിജീവിക്കാൻ ശരീരത്തെയും മനസ്സിനെയും നല്ല രീതിയിൽ രൂപപ്പെടുത്തുവാൻ യോഗ പരിശീലനം സഹായിക്കുന്നു എന്ന് ഉദ്ഘാടന സന്ദേശത്തിലൂടെ അദ്ദേഹം ഏവരെയും ഓർമ്മപ്പെടുത്തി.സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് മുഖ്യപ്രഭാഷണം നടത്തുകയും നെലിപ്പൊയിൽ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സ്മിത കെ എസ് യോഗ പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൺ വർഗീസ്, വാർഡ് മെമ്പർ റിയാനസ് സുബൈർ എന്നിവർ ആശംസകൾ അർപ്പിക്കുകയും സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ അന്നമ്മ കെ റ്റി നന്ദി പറയുകയും ചെയ്തു. തുടർന്ന് നെല്ലിപ്പൊയിൽ ഗവ. ഹോമിയോ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ ഡോ. ആഷ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന യോഗ പരിശീലനത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ജനപ്രതിനിധികളും അദ്ധ്യാപകരും പങ്കെടുത്തു യോഗ ദിനം ഗംഭീരമാക്കി

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം