E-mail
Support : kodencherypanchayath@gmail.com
Feedback : kodencheryefile@gmail.com
WEB ACCOUNT
Register & Log In
Reset Your Password

ലഹരിമുക്ത കോടഞ്ചേരി കൺവെൻഷൻ സംഘടിപ്പിച്ചു.


കോടഞ്ചേരി ഗ്രാമപഞ്ചായത്തിനേ രാസ ലഹരി വിപത്തുകളിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായും കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സംഘടിപ്പിക്കുന്ന 2M മില്യൻ - പ്ലഡ്ജിൽ ജനകീയ പങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായും  പഞ്ചായത്ത് തല കൺവെൻഷൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ  ബോസ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രദീപ് കെ ഒ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി മുഖ്യാതിഥിയായി ചടങ്ങിൽ  പങ്കെടുത്ത സംസാരിച്ചു.വൈസ് പ്രസിഡന്റ് ജമീല അസീസ് ലഹരിമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിബി ചിരണ്ടായത്,  സൂസൻ വർഗീസ്, വാർഡ് മെമ്പർ  ഷാജി മുട്ടത്ത്, സിഡിഎസ് ചെയർപേഴ്സൺ  നിഷാ റെജി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജോബീ ഇലന്തൂർ, സാബു പള്ളിത്താഴത്ത്, രാജേഷ് പി.ആർ, മാത്യു ചെമ്പോട്ടിക്കൽ, ജയേഷ് പഞ്ചമി, എൻജിഒ പ്രതിനിധി ഫാദർ പോൾ മരിയ പീറ്റർ ' സബ് ഇൻസ്പെക്ടർ ബെന്നി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 

സാമൂഹ്യ രാഷ്ട്രീയ രംഗത്തെ വിവിധ വ്യക്തിത്വങ്ങൾ, പഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ചുള്ള അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ  വിവിധ സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. വാർഡ് മെമ്പർമാരായ  റോസ്ലിലി മാത്യു, റിയാന സുബൈർ, വനജാ വിജയൻ, സിസിലി ജേക്കബ്, ലീലാമ്മ കണ്ടത്തിൽ, റോസമ്മ തോമസ്, ലിസി ചാക്കോ, ബിന്ദു ജോർജ്, ചിന്ന അശോകൻ, റീന സാബുഅസിസ്റ്റൻറ് സെക്രട്ടറി അനിതാകുമാരി കൗൺസിലർ ഡോണ ഫ്രാൻസിസ്, ധന്യ സുരേഷ്, അമൽ തമ്പി, ശാലു പ്രസാദ്, ബിജു കല്ലുകിട, അശ്വിൻ എം എസ്,സനോ 'ജ് കെ, ബിനീഷ് കെ, സജികുമാർ എന്നിവർ നേതൃത്വം നൽകി

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം