E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

റിംഗ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു


കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി  25 ലക്ഷം രൂപ മുതൽമുടക്കിൽ 10% ഗുണഭോക്ത വിഹിതത്തോടുകൂടി നടപ്പിലാക്കുന്ന റിംഗ് കമ്പോസ്റ്റിൻ്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു

വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാലായിൽ , സിസിലി ജേക്കബ് കോട്ടുപ്പള്ളി ഹരിത കർമ്മ സേനാംഗങ്ങൾ ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു .

ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി ജൈവമാലിന്യ സംസ്കരണത്തിനായി ഗ്രാമപഞ്ചായത്തിലെ 1150 കുടുംബങ്ങൾക്ക് രണ്ടു വീതം റിംഗ് കമ്പോസ്റ്റുകളാണ് വിതരണം ചെയ്യുന്നത്

 2000 രൂപ യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കപ്പെട്ട പദ്ധതിയിൽ  ഗുണഭോക്ത വിഹിതമായി 200 രൂപ അടയ്ക്കേണ്ടതാണ്

കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് ആക്കുന്നതിൻ്റെ ഭാഗമായി ജൈവ അജൈവമാലിന്യങ്ങളുടെ സംസ്കരണത്തിനായി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്

 മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ,  വാർഷിക പദ്ധതി , കേന്ദ്ര ആവിഷ്കൃത പദ്ധതികൾ എന്നിവയിൽ നിന്നും ലഭ്യമായ ഫണ്ടുകൾ ഉപയോഗിച്ച് മുഴുവൻ കുടുംബങ്ങൾക്കും ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളും അജൈവ മാലിന്യങ്ങൾ വീട് സന്ദർശനത്തിലൂടെ ശേഖരിച്ച് തരാൻ തിരിച്ച് കയറ്റി അയക്കുന്നതിനുള്ള സംവിധാനങ്ങളും പഞ്ചായത്ത് തലത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരുക്കിയിട്ടുണ്ട് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം