E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

ഡ്രോൺ സർവ്വേ ആരംഭിച്ചു.


കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സമഗ്ര വിവരശേഖരണം പരിപാടിയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും യു എൽ സി സി ടെക്നോളജി ലിമിറ്റഡ്സുമായി കരാറിൽ ഏർപ്പെടുകയും ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 102 സ്ക്വയർ കിലോമീറ്റർ ഡ്രോൺ സർവ്വേ വഴി കൃത്യമായി മാപ്പ് ചെയ്യുന്ന പ്രവർത്തി ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തിന്റെ ആസ്തി ഉൾപ്പെടുന്ന മുഴുവൻ റോഡുകളും പാലങ്ങളും പൊതു സ്ഥാപനങ്ങളും സർവ്വേ ചെയ്തു പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ മുഴുവൻ നിർമ്മിതികളും നേരിട്ടുള്ള പരിശോധനയിലൂടെ അപാകതകൾ പരിഹരിക്കുന്നതാണ്. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് സമഗ്ര വിവരശേഖരണ പദ്ധതി നടപ്പിലാക്കുന്നത്. സർവ്വേയുടെ പഞ്ചായത്തുതല ഉദ്ഘാടന കർമ്മം ബസ്റ്റാൻഡിൽ വച്ച്  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ലീലാമ്മ കണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത്. K, യുഎൽടിഎസ് പ്രോജക്ട് ഹെഡ് ബബീഷ്, പ്രോജക്ട് കോഡിനേറ്റർ  മുസ്തഫ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം