E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

കേരളപ്പിറവി ദിനത്തിൽ കേര വൃക്ഷ തൈകൾ വിതരണം ചെയ്തു.

നവംബർ 1 കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നേഴ്സറിയിൽ ഉൽപ്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

 

ഗ്രാമപഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതി ഉൾപ്പെടുത്തി കേടുവന്ന തെങ്ങുകൾ മുറിച്ചു മാറ്റുന്നതിന് തെങ്ങ് ഒന്നിന് 1000 രൂപ വീതം ധനസഹായം നൽകിയിരുന്നു.  ഈ വ്യക്തികൾക്ക് മുറിച്ചുമാറ്റിയ തെങ്ങിന് പകരം നടുവാനുള്ള തെങ്ങിൻ തൈകൾ ആണ് വിതരണം ചെയ്തത്.  

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജു ടി പി തേൻമലയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ നിർമ്മല ബസേലിയോസ്, ദിവ്യ, കൃഷിഭവൻ ഉദ്യോഗസ്ഥരായ സജിത്ത് തോമസ്, കോമളം, തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ വാർഡുകളിൽ നിന്നും എത്തിച്ചേർന്ന ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.

 

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4500 ഓളം കുറ്റ്യാടി തെങ്ങിൻ തൈകൾ കോടഞ്ചേരിയിലെ കേര കർഷകർക്ക് സൗജന്യമായി നൽകാൻ സാധിച്ചു എന്നും ഇതിലൂടെ കൃഷിക്കാർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ലഘൂകരിക്കുവാനും ഉൽപാദന വർദ്ധനവ് ഉറപ്പുവരുത്തുവാനും സാധിക്കും  എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം