E-mail
Support : kodencherypanchayath@gmail.com
Feedback : supportkgp@gmail.com
WEB ACCOUNT
Register & Log In
Reset Your Password

നവീകരിച്ച എംസിഎഫ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും കളക്ട് ചെയ്യുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ തരംതിരിക്കുന്നതിനും കയറ്റി അയക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ രണ്ടാംഘട്ട വികസന പ്രവർത്തികൾ പൂർത്തീകരിച്ചു

 

1800 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ അജൈവമാലിന്യങ്ങൾ സൂക്ഷിക്കുന്നതിനും തരംതിരിക്കുന്നതിനും ആയി ഒരുക്കിയിരിക്കുന്ന എംസിഎഫ് ബിൽഡിങ്ങിൽ കൺവെയർ ബെൽറ്റ്, സിസിടിവി നിരീക്ഷണ ക്യാമറകൾ , അഗ്നി സുരക്ഷ ഉപകരണങ്ങൾ , വിശ്രമമുറി , വെയിങ്ങ്  മെഷീൻ  ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .


19 ലക്ഷം രൂപ മുതൽമുടക്കിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മുഖ്യ കേന്ദ്രമായി നിർമിച്ച എംസിഎഫിന്റെ രണ്ടാംഘട്ടം പ്രവർത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു.

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി സിബി ചിരണ്ടായത്ത് റിയാനസ് സുബൈർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ ജോർജുകുട്ടി വെള്ളക്കുന്നേൽ വാസുദേവൻ ഞാറ്റുകാലായിൽ റോസിലി മാത്യു വനജ വിജയൻ സിസിലി ജേക്കബ് സൂസൻ കേഴപ്ലാക്കൽ ലീലാമ്മ കണ്ടത്തിൽ റോസമ്മ കൈത്തുങ്കൽ ചാൾസ് തയിൽ ഷാജി മുട്ടത്ത് ചിന്നമ്മ മാത്യു ബിന്ദു ജോർജ് റീന സാബു ജമീല അസീസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ പി  സൂപ്രണ്ട് ബ്രിജേഷ്കുമാർ ഹെൽത്ത് ഇൻസ്പെക്ടർ ശാലുപ്രസാദ്   ഹരിത കർമ്മ സേനഗംങ്ങൾ എന്നിവർ സംബന്ധിച്ചു

 

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ " ക്ലിൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരി" ക്യാമ്പിനിന്റെ ഭാഗമായി കൊണ്ട് കഴിഞ്ഞ നാലു മാസങ്ങളിൽ തുടർച്ചയായി മുഴുവൻ വീടുകളിലും ഹരിത  കർമ്മ സേനാംഗങ്ങൾ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഭവന സന്ദർശനം നടത്തുകയും 60%ത്തിലധികം ഗുണഭോക്താക്കളിൽ നിന്ന് യൂസർ ഫീസ് ഈടാക്കുകയും അജൈവമാലിന്യങ്ങൾ കളക്ട് ചെയ്തു കയറ്റി അയക്കുകയും ചെയ്തിട്ടുണ്ട്.

 

32 അംഗങ്ങൾ ഉൾപ്പെടുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ നമ്മുടെ നാടിനു നൽകുന്ന സേവനങ്ങളെ പ്രത്യേകം സ്മരിക്കേണ്ടതാണ് എന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി മാലിന്യ സംസ്കരണത്തിനായി നൽകിയിട്ടുള്ള വാഹനം അടക്കമുള്ള  അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ ജനൗപകാരപ്രദമായ രീതിയിൽ മുന്നോട്ട് കൊണ്ടു പോകേണ്ടതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വം എന്ന ആപ്തവാക്യം ഏറ്റെടുത്തുകൊണ്ട് പരമാവധി അജൈവ മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടത് ഉപയോഗിക്കുന്നവർ ശാസ്ത്രീയമായ സംസ്കരണത്തിനായി ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറേണ്ടതുമാണ് എന്ന് ഓർമ്മപ്പെടുത്തുന്നു

Thusharagiri Dam

പശ്ചിമഘട്ട മലനിരകളിലെ തുഷാരഗിരി 

Hanging Bridge, Arippara

തൂക്കുപാലത്തിന്റെ കൗതുകം

Kayaking

മലയോരത്തെ അഡ്വഞ്ചർ ടൂറിസം

Thusharagiri Waterfalls

സാഹസികരെ  ഈ വഴിയിലൂടെ

Take a Break

സഞ്ചാരികളെ "ടേക്ക് എ ബ്രേക്ക് "

Aripara, the explorer of nature

  സഞ്ചാരികൾക്കായി കാത്ത് അരിപ്പാറ

Thusharagiri Bridge

ഉയരം കൂടിയ ആർച്ചുപാലത്തിലൂടെ 

Whitewater kayaking

കയാക്കിങ് അഡ്വഞ്ചർ  പരിശീലനം